ഭൂമി തർക്കത്തെ തുടര്‍ന്ന് മകൻ മാതാപിതാക്കളെ വെടിവച്ചു കൊന്നു
ഉത്തര്‍പ്രദേശില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മാതാപിതാക്കളെ വെടിവച്ചു കൊന്നു. രാകേഷ് യാദവ് (55), ഭാര്യ ഗുഡ്ഡി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദിലെ ഏക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ഭൂമി കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് മൂത്തമകൻ ബിതു യാദവുമായി ദമ്പതികൾക്ക് തർക്കമുണ്ടായിരുന്നു. ഇതിനെച്ചൊല്ലി ഞായറാഴ്ച രണ്ടുകൂട്ടരും തമ്മിൽ വഴക്കുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫാമിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബിതു യാദവ് ഒളിവിലാണ്. ഇയാളെ ഉടൻപിടികൂടുമെന്ന് പോലീസ് അറിയിച്ചു.
fgfghfghfgh