കർണാട‌കയിലെ കൊപ്പൽ ജില്ലയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു


കർണാടകയിലെ കൊപ്പൽ ജില്ലയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. കുഷ്ടഗി താലൂക്കിലെ കൽക്കേരി ഗ്രാമത്തിന് സമീപമാണ് സംഭവം. മരിച്ചവരിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. മരിച്ചവരെല്ലാം വിജയപുര സ്വദേശികളാണ്. വിജയപുരയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു കാർ യാത്രികർ. തമിഴ്‌നാട്ടിൽ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ലോറി‌യിലാണ് കാർ ഇടിച്ചത്.

ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ കാർ ക്രെയ്ൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. തുടർന്നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

article-image

fghfghdfg

You might also like

Most Viewed