സാങ്കേതിക തകരാർ: അപാച്ചെ ഹെലികോപ്റ്റർ അടിയന്തരമായി പാടത്തിറക്കി
വ്യോമസേനയുടെ അപാച്ചെ ഹെലികോപ്റ്റർ മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ പാടത്ത് അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയതെന്നാണ് വിവരം. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. സഹായത്തിനായി മറ്റൊരു ഹെലികോപ്റ്റർ സ്ഥലത്തേക്ക് അയച്ചതായും റിപ്പോർട്ടുണ്ട്. ഹെലികോപ്റ്റർ പാടത്ത് ക്രാഷ് ലാൻഡിംഗ് നടത്തിയതായും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും ചമ്പൽ സോൺ പോലീസ് മേധാവി എസ്. സക്സേന വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
നിരവധി ഗ്രാമവാസികളാണ് പാടത്തിറക്കിയ ഹെലികോപ്റ്റർ കാണാൻ എത്തിയിരിക്കുന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ബോയിംഗില്‍ നിന്ന് ഇന്ത്യ വാങ്ങിയ ഹെലികോപ്റ്ററാണ് അപ്പാച്ചെ. 2015 സെപ്റ്റംബറിലാണ് ഇതിനായി ബോയിംഗുമായി കരാര്‍ ഒപ്പിട്ടത്.
dfgdfgdfgs