വിവാഹചടങ്ങിനിടെ 5 ഉം 6 ഉം വയസ്സുള്ള പെൺകുട്ടികൾ പീഡനത്തിനിരയായി
ഉത്തർപ്രദേശിൽ വിവാഹചടങ്ങിനിടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി. അഞ്ച്, ആറ് വയസ് പ്രായമുള്ള കുട്ടികൾക്ക് നേരെയാണ് ലൈംഗീകാതിക്രമമുണ്ടായത്. ശനിയാഴ്ച രാത്രി ബിജ്നോറിലെ ഷെർകോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹാഘോഷസംഘം ഗ്രാമത്തിലെത്തിയപ്പോൾ പെട്ടന്ന് കുട്ടികൾ രണ്ടുപേരും അപ്രത്യക്ഷരാകുകയായിരുന്നു.
ഇവരെ കാണാതായതോടെ കൂടെയുണ്ടായിരുന്നവർ തെരച്ചിൽ ആരംഭിച്ചു. അൽപ്പസമയത്തിന് ശേഷം സമീപത്തെ വനമേഖലയിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
dsadsads