സുഹൃത്തിന്‍റെ ശവസംസ്കാര ചടങ്ങിനിടെ ചിതയിലേക്ക് ചാടി യുവാവ് ജീവനൊടുക്കി


ഉത്തർപ്രദേശിൽ സുഹൃത്തിന്‍റെ ശവസംസ്കാര ചടങ്ങിനിടെ ചിതയിലേക്ക് ചാടി യുവാവ് ജീവനൊടുക്കി. കാൻസർ ബാധിച്ചാണ് നാഗ്ല ഖാൻഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ അശോക് (42) എന്നയാൾ ശനിയാഴ്ച രാവിലെ മരിച്ചത്. രാവിലെ 11മണിയോടെ യമുന നദിയുടെയുടെ തീരത്താണ് അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ നടന്നത്. അശോകിന്‍റെ സുഹൃത്ത് ആനന്ദും (40) അവിടെ ഉണ്ടായിരുന്നു. ച‌ട‌ങ്ങുകൾക്ക് ശേഷം ആളുകൾ ശ്മശാനസ്ഥലത്ത് നിന്ന് മടങ്ങാൻ തുടങ്ങിയപ്പോൾ ആനന്ദ് പെട്ടെന്ന് ചിതയിലേക്ക് ചാടുകയായിരുന്നു.

സമീപമുണ്ടായിരുന്നവർ ആനന്ദിനെ ചിതയിൽ നിന്ന് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ആഗ്ര മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ, ആഗ്രയിലേക്കുള്ള യാത്രാമധ്യേ ആനന്ദ് മരിക്കുകയായിരുന്നു.

article-image

vcfvdfv

You might also like

Most Viewed