നീതി ആയോഗ് യോഗത്തിൽ നിന്ന് പിണറായി ഉൾപ്പെടെ എട്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാർ വിട്ടുനിന്നു
നീതി ആയോഗ് യോഗത്തിൽ നിന്ന് എട്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാർ വിട്ടുനിന്നു. ഡൽഹി, ഒഡീഷ പഞ്ചാബ്, പശ്ചിമ ബംഗാൾ, ബിഹാർ, തെലങ്കാന, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. യോഗം ബഹിഷ്‌ക്കരിക്കുമെന്ന് അരവിന്ദ് കേജരിവാൾ നേരത്തെ അറിയിച്ചിരുന്നു. ഡൽഹിയുമായി ബന്ധപ്പെട്ട ഓർഡിനൻസിനോടുള്ള വിയോജിപ്പാണ് ഇതിന് കാരണം.
2047 ആകുമ്പേഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനെന്ന് അവകാശപ്പെട്ടാണ് യോഗം നടക്കുന്നത്.
ൈ