ആലപ്പുഴയിൽ 30പേർ കയറേണ്ട ബോട്ടിൽ 68 പേർ; ബോട്ട് കസ്റ്റഡിയിലെടുത്തു
അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിയിൽ സർവീസ് നടത്തുന്ന എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 30 പേരെ കയറ്റേണ്ട ബോട്ടിൽ തിരുകി കയറ്റിയത് 68 പേരെ. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിലാണ് നടപടി.
ബോട്ട് അടുപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ എതിർത്തു. തുടർന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിൻറെ യാർഡിലേക്ക് മാറ്റി.
gdfgdfg