സൈബർ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് കോൺഗ്രസ് എംഎൽഎ നയന മോട്ടമ്മ
തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് കർണാടകയിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുവ കോൺഗ്രസ് എംഎൽഎ നയന മോട്ടമ്മ. രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും രണ്ടായി കാണണമെന്ന് നയന ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നയനയുടെ ചില സ്വകാര്യ ചിത്രങ്ങൾ ചോർത്തി സംഘപരിവാർ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് രാഷ്ട്രീയ എതിരാളികളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്. ‘പരാജയപ്പെട്ടതിന്റെ നിരാശ നിങ്ങളെ വേട്ടയാടാൻ അനുവദിക്കരുത്. രാഷ്ട്രീയം, ഞാൻ, എന്റെ നിലപാടുകൾ, എന്റെ വ്യക്തി ജീവിതം ഇതൊന്നും അറിയാത്ത വിഡ്ഢികൾക്കുള്ള മറുപടിയാണിത്’- നയന പറയുന്നു. ഒരു നിയമസഭാംഗമെന്ന നിലയിൽ തന്റെ കടമ നിർവഹിക്കുന്നതിന് വ്യക്തിജീവിതം എങ്ങനെ തടസ്സമാകുമെന്നും അവർ ചോദിച്ചു.
dfdffd