വിധാൻ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകർ
കർണാടകയിലെ വിധാൻ സഭയ്ക്ക് മുന്നില്‍ പ്രത്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകർ. സഭയ്ക്ക് മുന്നിലും പരിസരത്തുമായി ഗോമൂത്രവും ഡെറ്റോളും പ്രവർത്തകർ തളിച്ചു. ബിജെപിയുടെ അഴിമതി സർക്കാരിനെ പുറത്താക്കി പ്രതീകാത്മകമായി ശുദ്ധീകരിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കർണാടകത്തിൽ സ്പീക്കർ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. പ്രോ ടൈം സ്പീക്കറായി ആർ.വി. ദേശ്പാണ്ഡേയെ തെരഞ്ഞെടുത്തിട്ടുണ്ട്. വിധാൻ സഭയിലേക്ക് എത്തിയ ഭരണകക്ഷി എംഎൽഎമാർക്കെല്ലാം കോൺഗ്രസ് പ്രവർത്തകർ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. നിരവധി കോൺഗ്രസ് പ്രവർത്തകർ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ബംഗളൂരുവിൽ എത്തിയിരുന്നു.
dfsadf
nfghchf