2000 നോട്ട്: മണ്ടൻ തീരുമാനം ഇപ്പോഴെങ്കിലും പിൻവലിച്ചതിൽ സന്തോഷമെന്ന് പി ചിദംബരം
2000 രൂപ നോട്ടുകൾ പുറത്തിറക്കിയത് വലിയ വിഡ്ഢിത്തമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം. മണ്ടൻ തീരുമാനം ഇപ്പോഴെങ്കിലും പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടുകൾ മാറുന്നതിന് തിരിച്ചറിയൽ രേഖകൾ ആവശ്യമില്ലെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെയും പി ചിദംബരം ചോദ്യം ചെയ്തു.
‘കള്ളപ്പണം കണ്ടത്താൻ സഹായിക്കുന്ന 2000 രൂപയുടെ നോട്ടുകൾ എങ്ങനെയാണ് പിൻവലിക്കുന്നത്? സാധാരണ ജനങ്ങളുടെ പക്കൽ 2000 രൂപയുടെ നോട്ടുകളില്ല. 2016 ൽ അവ പുറത്തിറക്കിയതിനു പിന്നാലെ തന്നെ അവരത് ഉപേക്ഷിച്ചിട്ടുണ്ട്. ദൈനംദിന ചെലവുകൾക്ക് അത് ഉപയോഗിക്കാൻ സാധ്യമല്ല. അതിനാൽ ആരാണ് 2000 രൂപയുടെ നോട്ടുകൾ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും? നിങ്ങൾക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.
ffgddfgdfsgdfg