കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെന്‍ഷന്‍
കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. പുതിയ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ നടന്ന അതേ ദിവസമാണ് അധ്യാപകനെതിരായ നടപടി.
ചിത്രദുര്‍ഗ ജില്ലയില്‍ നിന്നുള്ള ശന്തനമൂര്‍ത്തി എന്ന അധ്യാപകന്‍ ആണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ പുതിയ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യങ്ങള്‍ മൂലം സംസ്ഥാനത്തിനുണ്ടാകുന്ന കടബാധ്യതയെക്കുറിച്ചായിരുന്നു വിമര്‍ശനം.
എസ്എം കൃഷ്ണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 3,590 കോടിയായിരുന്നു സംസ്ഥാനത്തിന്റെ കടം. ധരം സിംഗ്, എച്ച്ഡി കുമാരസ്വാമി, ബി എസ് യെദ്യൂരപ്പ, സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടാര്‍ എന്നിവരുടെ കാലത്ത് യഥാക്രമം 15,635, 3,545, 25,653, 9,464, 13, 464 കോടി രൂപയായിരുന്നു കടം. എന്നാല്‍ സിദ്ധരാമയ്യയുടെ കാലത്ത് സംസ്ഥാനത്തിന്റെ കടം 2,42,000 കോടിയായി. അതുകൊണ്ടാണ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നത്’. എന്നായിരുന്നു പോസ്റ്റ്.
dfgdfgdgfr