നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം: സുപ്രീം കോടതി


നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവർ‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ നിർ‍ണായക ഉത്തരവ്. 2011ലെ വിധി തിരുത്തി കൊണ്ടാണ് രാജ്യത്ത് തന്നെ നിർ‍ണായകമായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

അക്രമപ്രവർ‍ത്തനങ്ങളിൽ‍ ഏർ‍പ്പെടാതെ, നിരോധിത സംഘടനകളിൽ‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ൽ‍ ഉണ്ടായിരുന്ന കോടതി വിധി. രണ്ടംഗ ബെഞ്ചിന്റെ ഈ വിധി സുപ്രീം കോടതി ഇപ്പോൾ‍ അസ്ഥിരപ്പെടുത്തി. ജസ്റ്റിസുമാരായ എംആർ‍ ഷാ, സിടി രവികുമാർ‍, സഞ്ജയ് കരോൾ‍ എന്നിവരുടെതാണ് ഉത്തരവ്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ 10 എ (1) വകുപ്പ് ബെഞ്ച് ശരിവെക്കുകയായിരുന്നു.

ഉൾ‍ഫയിൽ‍ അംഗമായിരുന്ന ആൾ‍ക്കെതിരെ ടാഡ പ്രകാരം എടുത്ത കേസിലെ ജാമ്യാപേക്ഷയിൽ‍ വിധി പറയുമ്പോഴാണ് 2011ൽ‍ ജസ്റ്റിസുമാരായ മാർ‍ക്കണ്ഡേ കട്ജുവും ജ്ഞാന്‍ സുധാ മിശ്രയും ഈ വിധി പറഞ്ഞത്. അക്രമ പ്രവർ‍ത്തനങ്ങളിൽ‍ ഏർ‍പ്പെടുകയോ ആളുകളെ അതിനു പ്രേരിപ്പിക്കുകയോ ക്രമസമാധാന നില തകർ‍ക്കുന്ന വിധം പെരുമാറുകയോ ചെയ്യാത്ത പക്ഷം, നിരോധിത സംഘടനയിൽ‍ അംഗമായിരുന്നു എന്നതു കൊണ്ടുമാത്രം ഒരാൾ‍ കുറ്റവാളിയാവുന്നില്ലെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന വിധി.

article-image

fgfj

You might also like

Most Viewed