ആരും നിയമത്തിന് അതീതരല്ല; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
ജാതി അധിക്ഷേപ കേസിൽ ശിക്ഷവിധിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട സംഭവത്തിൽ പ്രതികണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഗാന്ധി കുടുംബത്തിന് മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും പ്രത്യേകതയൊന്നുമില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.സ്വാഭാവിക നടപടിയാണ് ലോക്‌സഭ സെക്രട്ടറിയേറ്റ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിനും നിയമത്തിനും മുകളിലാണ് താനെന്നാണ് രാഹുൽ കരുതുന്നതെന്നും എന്നാൽ എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കയത്.
അതേസമയം രാഹുൽഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിലൂടെ കോൺഗ്രസിനെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോണ്‍ഗ്രസ്. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.
മോദി പരാമർശത്തിൽ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടർന്നാണ് രാഹുൽഗാന്ധിയെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചത്. വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവും പുറത്തിറക്കി.
അഞ്ചുമണിക്ക് കോണ്‍ഗ്രസ് ഉന്നതതല യോഗം ചേരും. അയോഗ്യനാക്കാനുള്ള തീരുമാനത്തിന്റെ വേഗം ഞെട്ടിക്കുന്നതെന്ന് ശശി തരൂർ എപി പ്രതികരിച്ചു. ജനാധിപത്യവിരുദ്ധ തീരുമാനമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കോടതി വിധി വന്ന വ്യാഴാഴ്ച മുതൽ പ്രാബല്യമെന്നാണ് ഉത്തരവ്. രണ്ട് വർഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി രാഹുലിന് വിധിച്ചത്.
yityy