കേന്ദ്ര ഏജന്‍സികളെ തങ്ങൾക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്നു; പ്രതിപക്ഷപാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍
കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍. കേന്ദ്ര ഏജന്‍സികളായ സിബിഐ, ഇഡി എന്നിവയെ പ്രതിപക്ഷത്തിനെതിരെ ആയുധമായി ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. പതിനാല് രാഷ്ട്രീയ പാര്‍ട്ടികളാണ് കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി ഏപ്രില്‍ അഞ്ചിന് കോടതി പരിഗണിക്കും കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാള്‍ക്കെതിരെയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. അറസ്റ്റിനും റിമാന്‍ഡിനും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
കോണ്‍ഗ്രസ്, ഡിഎംകെ, രാഷ്ട്രീയ ജനാതാ ദള്‍, ഭാരതീയ രാഷ്ട്ര സമിതി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന അടക്കമുള്ള പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയത്.
xfycfy