എസി− ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ നിരക്ക് കുറച്ച് ഇന്ത്യൻ റെയിൽവേ; പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ


എസി− ത്രീ ടയർ ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, എസി− ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ ടിക്കറ്റ് നിരക്കുകളാണ് ഇന്ത്യൻ റെയിൽവേ കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലായതായി ഇന്ത്യൻ റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം, എസി− ത്രീ ടയർ ഇക്കണോമി ക്ലാസ് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് റീഫണ്ടും ലഭിക്കുന്നതാണ്.

കഴിഞ്ഞ വർഷമാണ് എസി− ത്രീ ടയർ ടിക്കറ്റ് നിരക്കിന് സമാനമായി ഇക്കണോമി ക്ലാസ് പരിഷ്കരിച്ചത്. യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ എസി യാത്ര സൗകര്യം ഏർപ്പെടുത്തുന്ന ഭാഗമായാണ് ഇന്ത്യൻ റെയിൽവേ എസി− ത്രീ ടയർ ഇക്കണോമി കോച്ചുകൾ ആരംഭിച്ചത്. 80 ബർത്തുകളാണ് എസി− ത്രീ ടയർ ഇക്കണോമി ക്ലാസിൽ ക്രമീകരിച്ചിരിക്കുന്നത്. നിരക്കുകൾ കുറച്ചിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് മുൻപ് ഉള്ളതുപോലെ കിടക്കവിരി ലഭിക്കുന്നതാണ്.

article-image

dgfxg

You might also like

Most Viewed