വിവാദ പരാമർശം; രാഹുൽ ഗാന്ധിക്ക് ഇടക്കാലജാമ്യം അനുവദിച്ചു
മോദി സമുദായത്തിനെതിരെ പരാമർശം നടത്തിയ കേസിൽ രാഹുൽ ഗാന്ധിക്ക് കോടതി ഇടക്കാലജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീൽ നൽകാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷയും 15,000 രൂപയുമാണ് ശിക്ഷ വിധിച്ചത്. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് രാഹുലിന്‍റെ വിവാദ പരാമർശമുണ്ടായത്.
എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന പേർ എന്തുകൊണ്ടെന്ന പരാമർശമാണ് രാഹുൽ അന്ന് നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലെ പരമാവധി ശിക്ഷ രാഹുലിന് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
eyert