യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ഉണ്ടായ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം; പ്രതിഷേധ നടപടിയുമായി ഇന്ത്യ


ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ഉണ്ടായ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണത്തിൽ‍ പ്രതിഷേധ നടപടിയുമായി ഇന്ത്യ. നടപടിയുടെ ഭാഗമായി ബ്രിട്ടീഷ് ഹൈക്കമ്മീഷണർ‍ക്കുള്ള സുരക്ഷ ഇന്ത്യ പിന്‍വലിച്ചു. ഡൽ‍ഹിയിൽ‍ ഹൈക്കമ്മീഷണറുടെ ഔദ്യോഗിക വസതിക്ക് മുന്നിലെ പൊലീസ് ബാരിക്കേഡുകളും നീക്കം ചെയ്തു.

ശാന്തിപഥിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ ഗേറ്റിന് മുന്നിൽ‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ബങ്കറുകളും ഡൽ‍ഹി പൊലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. ഹൈക്കമ്മീഷണർ‍ അലക്‌സ് എല്ലിസിന്റെ വസതിക്ക് മുന്നിൽ‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും നീക്കിയിട്ടുണ്ട്. റോഡ് ഡൈവേർ‍ട്ടർ‍, സ്പീഡ് ബ്രേക്കർ‍, മണൽ‍ ചാക്കുകൾ‍ കൊണ്ട് നിർ‍മ്മിച്ച ബങ്കറുകൾ‍, പിസിആർ‍ വാനുകൾ‍, ലോക്കൽ‍ പൊലീസ് സുരക്ഷ എന്നിവയാണ് നീക്കിയത്.

ഞായറാഴ്ച ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് ഖാലിസ്ഥാനി അനുകൂലികൾ‍ ആക്രമിച്ചപ്പോൾ‍ യുകെ സർ‍ക്കാർ‍ സുരക്ഷ ഒരുക്കുന്നതിൽ‍ പരാജയപ്പെട്ടതിനെ തുടർ‍ന്നാണ് ഇന്ത്യയുടെ പ്രതിഷേധ നടപടി. വിഷയത്തിൽ‍ സർ‍ക്കാരിന്റെ ഉന്നതതലത്തിൽ‍ നടത്തിയ വിലയിരുത്തലിന് ശേഷമാണ് പുതിയ നീക്കങ്ങൾ‍.

അതേസമയം സുരക്ഷാ ക്രമീകരണങ്ങൾ‍ നീക്കം ചെയ്തതിൽ‍ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ‍ പ്രതികരിച്ചിട്ടില്ല. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നിലെ ഇന്ത്യന്‍ പതാകയും ഖാലിസ്ഥാന്‍ അനുകൂലികൾ‍ നീക്കം ചെയ്തിരുന്നു.

article-image

dfd

You might also like

Most Viewed