പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത് ശരിവെച്ചു യു.എ.പി.എ ട്രൈബ്യൂണൽ
പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത് യു.എ.പി.എ ട്രൈബ്യൂണൽ ശരിവെച്ചു. അനുബന്ധ സംഘടനകൾക്ക് ഏർപ്പെടുത്തിയ നിരോധവും ശരിവെച്ചിട്ടുണ്ട്. യു.എ.പി.എ ട്രൈബ്യൂണലിനെ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയാണ് നയിച്ചത്. 2022 സെപ്തംബർ 28നാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. ക്രമസമാധാനം തകർക്കൽ, രാജ്യസുരക്ഷ എന്നിവ പരിഗണിച്ചായിരുന്നു നിരോധനം.
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളെയുമാണ് നിരോധിച്ചത്.
dfj