താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ
മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപിക്കെതിരെ മുസ്ലിം ലീഗ്. ബിജെപി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്ന് മുസ്‌ലിം ലീഗ് ആരോപിക്കുന്നു.
താമര ഹിന്ദു, ബുദ്ധ മതവുമായി ബന്ധപ്പെട്ട ചിഹ്നമാണെന്നും ബിജെപിയെയും കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. കേസിൽ വാദം കേട്ട സുപ്രിം കോടതി നാലാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
rewr