ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്‌ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്‌ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രാജ്യത്ത് ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ മമതാ റാണിയാണ് കോടതിയെ സമീപിച്ചത്. ഇത്തരം ബന്ധങ്ങള്‍ക്ക് ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയാറാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തികച്ചും അസംബന്ധമായ കാര്യമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം മണ്ടന്‍ ഹര്‍ജികളുമായി വരുന്നവര്‍ക്ക് പിഴ ഈടാക്കുമെന്നും കോടതി പറഞ്ഞു. ലിവിംഗ് ടുഗെദര്‍ ബന്ധങ്ങളിലെ പങ്കാളിയാല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ചൂട്ടിക്കാട്ടിക്കൊണ്ടായിരുന്നു ഹര്‍ജി. ഡല്‍ഹിയിലെ ശ്രദ്ധാ വാൽക്കറിന്‍റെ കൊലപാതകമുള്‍പ്പെടെ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു.
eyrry