വെള്ളത്തിൽ മുങ്ങി ബെംഗളൂരു−മൈസൂരു അതിവേഗ പാത; നിർമാണത്തിലെ അശാസ്ത്രീയതയെന്ന് ആരോപണം


പ്രധാനമന്ത്രി നരേന്ദ്ര മോദി ആറു ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ബെംഗളൂരു−മൈസൂരു അതിവേഗ പാത വെള്ളത്തിൽ മുങ്ങി. വെള്ളിയാഴ്ച രാത്രിയിലെ മഴയിലാണ് പാതയില്‍ വെള്ളം കയറിയത്. രാമനഗര ജില്ലയിലെ ഭാഗമാണ് വെള്ളത്തിൽ മുങ്ങിയത്. കഴിഞ്ഞ മഴക്കാലത്തും ഇവിടെ വെള്ളം കയറിയിരുന്നു.

8,480 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാത മുങ്ങിയതിൽ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. നിർമാണത്തിലെ അശാസ്ത്രീയതയാണ് പാത മുങ്ങാൻ കാരണമെന്നാണ് ആക്ഷേപം. വേണ്ടത്ര വിലയിരുത്തലും പരിശോധനയും കൂടാതെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തിരക്കിട്ടു പാത നിർമിച്ച് ഉദ്ഘാടനം ചെയ്തതാണ് ഇത്തരം പ്രശ്നങ്ങൾക്കു കാരണമെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

article-image

stx

You might also like

Most Viewed