രാജസ്ഥാനിൽ 19 ജില്ലകൾ കൂടി രൂപീകരിക്കാനൊരുങ്ങി സർക്കാർ
സംസ്ഥാനത്ത് 19 ജില്ലകളും മൂന്ന് ഡിവിഷണൽ ആസ്ഥാനങ്ങളും രൂപീകരിക്കുമെന്ന് രാജസ്ഥാന്‍ സർക്കാർ അറിയിച്ചു. ഡിവിഷണൽ ആസ്ഥാനത്ത് നിന്നും ദൂരെ താമസിക്കുന്ന ആളുകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പുതിയ രൂപീകരണമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ പദ്ധതിയെ വിമർശിച്ചുകൊണ്ട് ബിജെപി രംഗത്തെത്തി. രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണ് തീരുമാനമെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾ സാധിക്കുന്നതിന് വേണ്ടി്‌യാണ് അശോക് ഗെഹ്ലോട്ട് പുതിയ ജില്ലകൾ രൂപീകരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ദര രാജെ ആരോപിച്ചു. അതേസമയം ഗെഹ്ലോട്ട് നിയമസഭയിൽ പദ്ധതിയിയെക്കുറിച്ച് വിശദീകരണം നൽകി. ‘വിസ്തൃതിയിൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാന്‍. ചില സന്ദർഭങ്ങളിൽ ജനങ്ങൾക്ക് ജില്ലാ ആസ്ഥാനത്തേക്കെത്താന്‍ 100 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടി വരും. ജനങ്ങൾക്ക് എളുപ്പത്തിൽ ജില്ലാ ആസ്ഥാനത്ത് എത്താന്‍ സാധിക്കുന്നില്ല’, രാജസ്ഥാന്‍ നിയമസഭയിൽ മുഖ്യമന്ത്രി ഗെഹ്ലോട്ട് പറഞ്ഞു. ജില്ലകൾ ചെറിയതാണെങ്കിൽ മാത്രമേ ക്രമസമാധാന നില പരിപാലിക്കാന്‍ കഴിയൂ എന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
പുതിയ ജില്ലകൾ രൂപീകരിക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപയുടെ പദ്ധതികളാണ് ഗഹ്ലോട്ട് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗംഗാനഗറിന്റെ ഭാഗമായിരുന്ന അനൂപ്ഗഢ്, ബലോത്ര (ബാർമർ), ബീവാർ (അജ്മീർ), കെക്രി (അജ്മീർ), ദീഗ് (ഭരത്പൂർ), ദീദ്വാന−കുചമാന്‍ (നാഗൗർ), ദുഡു (ജയ്പൂർ), ഗംഗാപൂർ സിറ്റി (സവായ് മധോപൂർ), ജയ്പൂർ നോർത്ത്, ജയ്പൂർ സൗത്ത്, ജോധ്പൂർ ഈസ്റ്റ്, ജോധ്പൂർ വെസ്റ്റ് , കോട്പുത്ലി−ബെഹ്റോർ (ജയ്പൂർ−ആൽവാർ), ഖേർത്തൽ (അൽവാർ), നീം കാ താന (സിക്കാർ), ഫലോഡി (ജോധ്പൂർ), സലൂംബർ (ഉദയ്പൂർ), സഞ്ചോർ (ജലോർ), ഷാഹ്പുര (ഭിൽവാര) തുടങ്ങിയവയാണ് പുതിയതായി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ജില്ലകൾ. പാലി, സികാർ, ബന്‍സ്വാര എന്നിവയാണ് പുതിയ ഡിവിഷണൽ ആസ്ഥാനങ്ങൾ. നിലവിൽ രാജസ്ഥാനിൽ 33 ജില്ലകളാണുളളത്.
etyer