നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായി 30 യുഎസ് നഗരങ്ങൾക്ക് കരാറെന്ന് റിപ്പോർട്ട്
ഇന്ത്യയിൽ നിന്ന് ഒളിച്ചോടി സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ 30−ലധികം അമേരിക്കൻ നഗരങ്ങളുമായി ഒരു ‘സാംസ്കാരിക പങ്കാളിത്തം’ ഒപ്പുവെച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ വെബ്സൈറ്റ് അനുസരിച്ച്, വ്യാജ രാഷ്ട്രവുമായി സാംസ്കാരിക പങ്കാളിത്തത്തിൽ ഒപ്പുവെച്ച 30−ൽ അധികം അമേരിക്കൻ നഗരങ്ങളുണ്ട്.
റിച്ച്മണ്ട്, വിർജീനിയ, ഡേടൺ, ഒഹായോ, ബ്യൂണ പാർക്ക്, ഫ്ലോറിഡ എന്നിവ ഉൾപ്പെടെ നിത്യാനന്ദ കബളിപ്പിച്ച നഗരങ്ങളുടെ ഒരു നീണ്ട പട്ടിക അധികൃതർ കണ്ടെത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മേയർമാരോ സിറ്റി കൗൺസിലുകളോ മാത്രമല്ല, ഫെഡറൽ ഗവൺമെന്റ് ഭരിക്കുന്നവർ പോലും വ്യാജ രാഷ്ട്രത്തിലേക്ക് വീഴുന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. വ്യാജ ഗുരുവിന്റെ വാക്കുകേട്ട് കോൺഗ്രസിലെ രണ്ട് അംഗങ്ങൾ കൈലാസയ്ക്ക് പ്രത്യേക കോൺഗ്രസ് അംഗീകാരം നൽകി.
അവരിൽ ഒരാൾ കാലിഫോർണിയയിലെ കോണ്‍ഗ്രസ് വുമണ്‍ നോർമ ടോറസ് ആണ്. കഴിഞ്ഞ മാസം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ പ്രതിനിധികൾ ജനീവയിൽ നടന്ന രണ്ട് യുഎന്‍ പൊതുയോഗങ്ങളിൽ പങ്കെടുത്തിരുന്നു. കൈലാസയുടെ വെബ്‌സൈറ്റിൽ തങ്ങളുടെ രാജ്യത്ത് രണ്ട് ബില്യണ്‍ ഹിന്ദുക്കളുണ്ടെന്നും കാണിക്കുന്നു. ഇന്ത്യയിൽ നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ നിലവിലുണ്ട്.
എന്നാൽ വ്യാജ രാഷ്ട്രവുമായി കരാർ ഒപ്പിട്ടു എന്ന വാർത്തയിൽ യുഎസിലെ ചില നഗരങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ചില നഗരങ്ങൾ ഈ വാർത്ത സത്യമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. നെവാർക്കും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയും തമ്മിലുള്ള സിസ്റ്റർ−സിറ്റി ഉടമ്പടി ഈ വർഷം ജനുവരി 12 നാണ് ഒപ്പുവച്ചെത്. നെവാർക്കിലെ സിറ്റി ഹാളിൽ വെച്ചായിരുന്നു കരാറിൽ ഇരുവരും ഒപ്പുവെച്ചത്. പിന്നീട് ലാർജ് ലൂയിസ് ക്വിന്റാനയിലെ നെവാർക്ക് കൗണ്‍സിലറാണ് കരാർ റദ്ദാക്കാനുള്ള പ്രമേയം സ്‌പോണ്‍സർ ചെയ്തത്. സിസ്റ്റർ സിറ്റി ഉടമ്പടിയിൽ ഒപ്പിടുന്ന ഏതൊരു നഗരവും മുന്നോട്ട് പോകുന്നത് മനുഷ്യാവകാശങ്ങളുടെ നിലവാരത്തിലായിരിക്കണം എന്ന് ഔദ്യോഗിക നടപടിക്രമങ്ങൾക്കിടയിൽ അദ്ദേഹം പ്രതികരിച്ചിരുന്നു.
‘സിസ്റ്റർ സിറ്റിസ് ഇന്റർനാഷണലിനെ ഒരു വിവാദത്തിലേക്ക് എത്തിക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇതൊരു മേൽനോട്ടമാണ്. ഇനി സംഭവിക്കാന്‍ പാടില്ല.’, അദ്ദേഹം പറഞ്ഞു. കരാറിൽ ഒപ്പിടുന്നതിന് മുമ്പ് കരാറുകാരെക്കുറിച്ച് അന്വേഷണം നടത്താഞ്ഞത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ രാഷ്ട്രവുമായുള്ള സിസ്റ്റർ−സിറ്റി കരാർ നഗരത്തിന് നാണക്കേടുണ്ടാക്കിയ സംഭവമാണെന്ന് നെവാർക്ക് നിവാസിയെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
w456e46