ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു

ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് മാണിക് സാഹ ത്രിപുരയുടെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. അദ്ദേഹത്തെക്കൂടാതെ എട്ട് മന്ത്രിമാരും ഇന്ന് സത്യവാചകം ചൊല്ലി അധികാരമേറ്റു. അഗർത്തലയിലെ വിവേകാനന്ദ മൈതാനത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, സിക്കിം മുഖ്യമന്ത്രി പി എസ് തമാംഗ് എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുത്തു.
ത്രിപുര മുൻ മുഖ്യമന്ത്രിയായ ബിപ്ലവ് കുമാർ ദേബും വേദിയിലുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ബി.ജെ.പി പാർലമന്ററി പാർട്ടി യോഗമാണ് സാഹയെ ഏകകണ്ഠമായി നേതാവായി തിരഞ്ഞെടുത്തത്. 2022 മേയ് 15നാണ് മുഖ്യമന്ത്രിയായിരുന്ന ബിപ്ളവ് കുമാർ ദേബിനെ മാറ്റി ബിജെപി നേതൃത്വം മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്.
zxgdr