157 നഴ്‌സിങ് കോളേജുകൾ‍ സ്ഥാപിക്കും; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം


നഴ്‌സിങ് കോളേജുകളുൾ‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർ‍മല സീതാരാമന്‍. 2014 മുതൽ‍ 157 മെഡിക്കൽ‍ കോളേജുകളാണ് സ്ഥാപിച്ചത്. ഇവയ്‌ക്കൊപ്പം എല്ലാ പ്രദേശങ്ങളിലും പുതുതായി 157 നഴ്‌സിങ് കോളേജുകൾ‍ സ്ഥാപിക്കും.

എല്ലാ ഗ്രാമങ്ങളിലും വായനശാല തുടങ്ങാന്‍ സഹായം നൽ‍കും.അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലത്തിന് രൂപം നൽ‍കും. അടുത്ത 3 വർ‍ഷത്തിനുള്ളിൽ‍ കേന്ദ്രം ഏകലവ്യ സ്‌കൂളുകളിലേക്ക് 38,800 അധ്യാപകരെയും സപ്പോർ‍ട്ട് സ്റ്റാഫിനെയും 3.5 ലക്ഷം ആദിവാസി വിദ്യാർ‍ത്ഥികൾ‍ക്ക് 740 ഏകലവ്യ സ്‌കൂളുകളിൽ‍ സപ്പോർ‍ട്ട് സ്റ്റാഫിനെയും നിയമിക്കും.

കുട്ടികൾ‍ക്കും കൗമാരക്കാർ‍ക്കുമുള്ള ദേശീയ ഡിജിറ്റൽ‍ ലേണിംഗ് ലൈബ്രറി സ്ഥാപിക്കും. ഫിസിക്കൽ‍ ലൈബ്രറികൾ‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതിനായി സഹായം നൽ‍കും. പ്രാദേശിക ഭാഷകളിൽ‍ കൂടുതൽ‍ പുസ്തകങ്ങൾ‍ കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

article-image

afxzrfx

You might also like

Most Viewed