സ്ത്രീ ശാക്തീകരണം: വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിച്ച് ആയിരക്കണക്കിന് സ്ത്രീകളെ അംഗങ്ങളാക്കുമെന്ന് ധനമന്ത്രി


രാജ്യം സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ. വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിക്കുമെന്നും ആയിരക്കണക്കിന് സ്ത്രീകളെ അംഗങ്ങളാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പദ്ധതികൾക്കാണ് എന്നും മുൻഗണന നൽകുന്നത്. സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത്തവണ എല്ലാ വിഭാഗങ്ങളെയും ഉദ്ദേശിച്ചുള്ള ബജറ്റാണെന്നും ധനമന്ത്രി നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

ഇന്ത്യ വ്യവസായ രംഗത്ത് നവീകരിക്കപ്പെട്ട രാജ്യമായി. പിഎഫ് അംഗത്വമെടുത്തവരുടെ എണ്ണം ഇരട്ടിയായി. രാജ്യം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ലോകം ഇന്ത്യയുടെ വളർച്ച അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമാണെന്നും മാന്ദ്യത്തിനിടയിലും ഇന്ത്യ മുന്നേറ്റം നടത്തിയെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

അടുത്ത മൂന്ന് വർഷത്തെ വളർച്ചയുടെ ബ്ലൂ പ്രിന്റാകും ബജറ്റെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ജനതയുടെ സാമ്പത്തിക സുരക്ഷം ഉറപ്പാക്കുമെന്നും എല്ലാവർക്കും വികസനമെന്നതാണ് സർക്കാർ നയമെന്നും ധനമന്ത്രി പറഞ്ഞു. വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടു. ഹരിത വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

article-image

ets

You might also like

Most Viewed