ഒരു വർഷത്തേക്ക് എല്ലാ മുൻഗണനാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യം
കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി. 80 കോടിയിലധികം ആളുകൾക്ക് 28 മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. 2023 ജനുവരി ഒന്നു ഒരു വർഷം മുതൽ എല്ലാ അന്തോദയ, മുൻഗണനാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുന്നതായും നിർമല സീതാരാമൻ.
ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബജറ്റ് അവതര വേളയിൽ ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണിത്. വലിയ അവസരങ്ങളാണ് യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷൻ, 11.7 കോടി ശൗചാലയങ്ങൾ ഇവയെല്ലാം ഇന്ത്യ യാഥാർത്ഥ്യമാക്കി. നടപ്പു സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ച ഏഴു ശതമാനമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നതെന്നു ധനമന്ത്രി നിർമല സീതാരാമൻ.
വെല്ലുവിളികൾക്കിടയിലും സമ്പദ്വ്യവസ്ഥ ശരിയായ പാതയിലാണ്. വിശാലമായ പരിഷ്‌കാരങ്ങളിലുള്ള നമ്മുടെ ശ്രദ്ധ ഈ പ്രയാസകരമായ സമയങ്ങളിൽ മികച്ച പ്രകടനം നടത്താൻ സഹായിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ തുടങ്ങി കേന്ദ്ര ബജറ്റിന് ഏഴ് മുൻഗണനാ വിഷയങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
awrst