ഇന്ന് 75ആമത് കരസേന ദിനം; സൈനികർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


രാജ്യം 75ആമത് കരസേന ദിനം ആഘോഷിക്കുന്ന വേളയിൽ സൈനികർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികർ എപ്പോഴും രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്നുവെന്നും ഒരോ ഇന്ത്യക്കാരനും സൈന്യത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.സ്വതന്ത്ര ഇന്ത്യയുടെ സൈനിക തലവനായി കെ.എം. കരിയപ്പ സ്ഥാനമേറ്റതിന്‍റെ സ്മരണാർഥമാണ് എല്ലാവർഷവും ജനുവരി 15ന് കരസേന ദിനമായി ആഘോഷിക്കുന്നത്. 1949 ജനുവരി 15നാണ് കെ.എം. കരിയപ്പ ഇന്ത്യൻ കരസേനയുടെ തലവനായി ചുമതലയേറ്റത്. 

ജനറൽ സർ ഫ്രാൻസിസ് റോബർട്ട് റോയ് ബുച്ചറായിരുന്നു ഇന്ത്യയിലെ അവസാന ബ്രിട്ടീഷ് സൈനിക തലവൻ.ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് സൈനിക പരേഡ് നടക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 1949 മുതൽ ഡൽഹിയിലായിരുന്നു കരസേന ദിനാഘോത്തോടനുബന്ധിച്ചുള്ള പരേഡും മറ്റ് പരിപാടികളും നടന്നിരുന്നത്. എന്നാൽ ബംഗളൂരുവിലാണ് ഈ വർഷത്തെ കരസേന ദിനാഘോഷം. സൈനിക ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സൈനിക ആസ്ഥാനങ്ങളിൽ വിപുലമായ പരിപാടികളാണ് നടക്കുന്നത്.

article-image

fhcfhc

You might also like

Most Viewed