രാഷ്ട്രപതിയുടെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിച്ച എൻജിനീയർക്ക് സസ്പെൻഷൻ
രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിച്ച എൻജിനീയർക്ക് സസ്പെൻഷൻ. രാജസ്ഥാനിലാണ് സംഭവം. പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പൊതുജനാരോഗ്യ വിഭാഗത്തിലെ ജൂനിയർ എൻജിനീയർ അംബ സിയോളിനെതിരേയാണ് നടപടിയെടുത്തത്.
ഈ മാസം നാലിന് പാലി ജില്ലയിൽ സ്കൗട്ട് ഗൈഡ് ജംബോറിയുടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ രാഷ്ട്രപതി എത്തിയപ്പോഴാണ് സംഭവം. രാഷ്ട്രപതി ഹെലിപാഡിൽനിന്ന് ഇറങ്ങി നടന്നു നീങ്ങുന്നതിനിടെ അംബ അവരുടെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപ്പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. പിന്നാലെ വകുപ്പിലെ അഡ്മിനിസ്ട്രേഷൻ ചീഫ് എൻജിനീയറാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
്ബപിബപ