നിതിൻ ഗഡ്കരിക്ക് വധഭീഷണി
കേന്ദ്ര ഗതാഗതമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിക്ക് അജ്ഞാതന്‍റെ വധഭീഷണി. നാഗ്പൂരിലുള്ള ഓഫിസിലേക്ക് ഫോണിലൂടെയാണ് രണ്ട് തവണ ഭീഷണി സന്ദേശം എത്തിയത്. ഇന്ന് രാവിലെ 11.30നും 11.40നും ഇടയിലാണ് ഫോണ്‍കോളുകൾ വന്നത്. ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിൽപെട്ട ആളാണെന്നും 100 കോടി രൂപ നൽകിയില്ലെങ്കിൽ മന്ത്രിയെ വധിക്കുമെന്നുമായിരുന്നു സന്ദേശം.
ഓഫീസിലെ ജീവനക്കാർ വിവരം അറിയിച്ചതിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നാലെ മന്ത്രിയുടെ വസതിക്ക് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ghjgv