പഞ്ചാബിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ എംപി കുഴഞ്ഞു വീണ് മരിച്ചു; യാത്ര നിർത്തിവെച്ചു


ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് കോൺഗ്രസ് എംപി മരിച്ചു. ജലന്ധറിൽ നിന്നുളള എംപി സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പം നടന്ന സന്ദോഖിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. എംപിയുടെ മരണത്തെ തുടർ‌ന്ന് യാത്ര നിർത്തിവെച്ചു. നടത്തത്തിനിടെ ഹൃദയമിടിപ്പ് കൂടുകയും ചെയ്തതോടെയാണ് എംപി കുഴഞ്ഞുവീണത്. 

പിന്നീട് എംപിയെ ആംബുലൻസിൽ പഗ്‌വാരയിലെ വിർക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

article-image

dfhdh

You might also like

Most Viewed