16 വയസ് കഴിഞ്ഞാൽ മുസ്ലീം പെൺകുട്ടികൾക്ക് വിവാഹം; പഞ്ചാബ്− ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് കേസുകളിൽ ഉത്തരവ് ഇറക്കരുതെന്ന് സുപ്രീംകോടതി


16 വയസ് കഴിഞ്ഞാൽ മുസ്ലീം പെൺകുട്ടികൾക്ക് മതാചാരപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ്− ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് കേസുകളിൽ ഉത്തരവ് ഇറക്കരുതെന്ന് സുപ്രീംകോടതി. കുട്ടികളുടെ സംരക്ഷണത്തിനെതിരായ വിധിയെ ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സമർപ്പിച്ച പ്രത്യേക ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദേശം നൽകിയത്. ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് മുഹമ്മദീയന്‍ നിയമപ്രകാരം വിവാഹം കഴിക്കാമെന്നായിരുന്നു ഹൈക്കോടതി വിധി.

എന്നാല്‍ 18 തികയാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണ് എന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ വാദം. 18 വയസ് തികയാത്തവരെ പോക്‌സോ നിയമത്തില്‍ കുട്ടികള്‍ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. 14 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാകുകയാണെന്ന് കമ്മീഷനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കമ്മീഷന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

എന്നാൽ, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. വിധി സ്റ്റേ ചെയ്താല്‍ പെണ്‍കുട്ടി വീണ്ടും മാതാപിതാക്കളുടെ അടുത്തേക്ക് പോകേണ്ടി വരും. അത് കുട്ടി ഇഷ്ടപെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പഞ്ചാബ് − ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് കേസുകളിലും സമാനമായ വിധി പുറപ്പെടുവിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മറ്റ് കേസുകളില്‍ ഈ വിധി അടിസ്ഥാനമാക്കി ഉത്തരവ് ഇറക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്.

article-image

r5u7rt68

You might also like

Most Viewed