ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം മുങ്ങാൻ സാധ്യതയുള്ളതായി ഐ.എസ്.ആർ.ഒ
![ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം മുങ്ങാൻ സാധ്യതയുള്ളതായി ഐ.എസ്.ആർ.ഒ ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം മുങ്ങാൻ സാധ്യതയുള്ളതായി ഐ.എസ്.ആർ.ഒ](https://www.4pmnewsonline.com/admin/post/upload/A_sb6nNvUoCD_2023-01-13_1673602081resized_pic.jpg)
ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തിൽ ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐ.എസ്.ആർ.ഒയുടെ മുന്നറിയിപ്പ്. അപകടാവസ്ഥയിലുള്ള നഗരത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഐ.എസ്.ആർ.ഒ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ഡിസംബർ 27നും ജനുവരി എട്ടിനും ഇടയിൽ നഗരം 5.4 സെന്‍റി മീറ്റർ താഴ്ന്നുപോയതായി ഐ.എസ്.ആർ.ഒ അറിയിക്കുന്നു. ഇത് 2022 ഏപ്രിലിനും നവംബറിനും ഇടയിൽ താഴ്ന്നതിനേക്കാൾ വലിയ ആഘാതമാണ് എന്നതും ആശങ്ക ഇരട്ടിയാക്കുന്നു. ഡിസംബർ അവസാന ആഴ്ചയും ജനുവരി ആദ്യവുമാണ് ഭൂമി ഏറ്റവും കൂടുതൽ ഇടിഞ്ഞുതാഴ്ന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിഭാസം തുടർന്നാൽ നഗരം പൂർണമായും ഇടിഞ്ഞുതാഴും. നിലവിൽ വിള്ളൽ വീണ വീടുകളെയും പുതിയ സ്ഥിതി സാരമായി ബാധിക്കും. ഉത്തരാഖണ്ഡിലെ ഋഷികേശ്−ബദ്രിനാഥ് ദേശിയ പാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് ജോഷിമഠ്.
ബദ്രിനാഥ്, ഔലി, വാലി ഓഫ് ഫ്ളവേഴ്സ്, ഹേംകുണ്ഡ് സാഹിബ് തുടങ്ങി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള വിശ്രമ കേന്ദ്രം കൂടിയാണ് ജോഷിമഠ്. ഇന്ത്യൻ ആർമിയുടെ തന്ത്രപ്രധാനമായ കൺടോൺമെന്‍റുകളിൽ ഒന്നും ജോശിമഠിലാണ്.
ജോഷി മഠിൽ 561 വീടുകൾക്കാണ് അടുത്തിടെയുണ്ടായ പ്രകൃതി ക്ഷോഭത്തിൽ വിള്ളലുണ്ടായത്. ഇതോടെ നിരവധി കുടുംബങ്ങൾ നാടുവിട്ടു. പ്രകൃതി ക്ഷോഭ ഭീതിക്കിടെ ശൈത്യം കൂടെ എത്തിയതോടെ കൂടുതൽ ദുരിതത്തിലാണ് ജോഷിമഠ് നിവാസികൾഓരോ ദിവസവും കൂടുതൽ കെട്ടിടങ്ങൾക്ക് വിള്ളലുകൾ കണ്ടെത്തുന്നത് ജോഷിമഠിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് കൂടുതൽ വിള്ളലുകൾ കാണപ്പെടുന്നത്. വലിയ കാലപ്പഴക്കം ഇല്ലാത്ത വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളലുകൾ വീഴുന്നുണ്ട്. വിള്ളൽവീണതിനെ തുടർന്ന് പ്രദേശത്തെ പ്രധാന ഹോട്ടലായ മലാരി ഇൻ ഇന്ന് പൊളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ അപകടാവസ്ഥയിലുള്ള നഗരത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു.
hfghf