നാസിക്കിൽ‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം


നാസിക്കിൽ‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ‍ ഏഴ് സ്ത്രീകളുൾ‍പ്പെടെ പത്ത് പേർ‍ മരിച്ചു. 17 പേർ‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നാസിക്കിലെ പഥാരെ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. 

അമർ‍നാഥിൽ‍നിന്ന് സായ് ബാബയുടെ ജന്മസ്ഥലമായ ഷിർ‍ദിലേക്ക് തീർ‍ഥാടനത്തിനുപോയവരാണ് അപകടത്തിൽ‍പെട്ടത്. 45 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം.

article-image

5yi

You might also like

Most Viewed