ജമ്മു കാഷ്മീരിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്മാർ മരിച്ചു

ജമ്മു കാഷ്മീരിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്മാർ മരിച്ചു. കുപ്‌വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം. ഇന്ന് രാവിലെ നടന്ന പതിവ് പട്രോളിംഗിനിടെയായിരുന്നു അപകടമുണ്ടായത്.
മഞ്ഞിൽ തെന്നി വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. മരിച്ച സൈനികരുടെ പേർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
r6ut6