ചെന്നൈയിൽ കാർ റേസിംഗിനിടെ പ്രമുഖ താരത്തിന് ദാരുണാന്ത്യം

ചെന്നൈയിൽ കാറോട്ട മത്സരത്തിൽ പ്രമുഖ റേസിംഗ് താരത്തിന് ദാരുണാന്ത്യം. ചെന്നൈയിലെ ഇരിങ്ങാട്ടുകോട്ടയിൽ നടന്ന എംആർഎഫ് ഇന്ത്യൻ നാഷ്ണൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിലാണ് 59 കാരനായ കെ.ഇ കുമാർ മരിച്ചത്.
ട്രാക്കിൽ നിന്ന് കാർ തെന്നിമാറി മറ്റൊരു കാറുമായി ഇടിച്ച് അപകടമുണ്ടാകുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് സർക്യൂട്ടിന് പുറത്തുള്ള മരത്തിലേക്ക് കാർ ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ മത്സരം സംഘാടകർ നിർത്തുകയായിരുന്നു.
അപകട സ്ഥലത്തേക്ക് ഓടിയടുത്ത സംഘാടക സമിതി കുമാറിനെ വാഹനത്തിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
tuftu