ഇൻഡിഗോ വിമാനത്തിൽ മദ്യപസംഘത്തിന്‍റെ അക്രമം; രണ്ട് പേർ പിടിയിൽ

ഡൽഹിയിൽ നിന്ന് പാറ്റ്‌നയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിൽ മദ്യപസംഘത്തിന്‍റെ അക്രമം. ഞായറാഴ്ച വൈകിട്ട് 7ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. മദ്യപിച്ച ശേഷം വിമാനത്തിൽ കയറിയ മൂന്ന് പേർ ബഹളം വയ്ക്കുകയായിരുന്നു. ക്യാബിൻ ക്രൂ ഇടപെട്ടതോടെ അവരോടും അപമര്യാദയായി പെരുമാറി. പൈലറ്റ് താക്കീത് നൽകിയിട്ടും ഇവർ ബഹളം തുടരുകയായിരുന്നു.
8.55ന് വിമാനം പാറ്റ്‌നയിലെത്തിയ ഉടനെ രണ്ട് പേരെ സിഐഎസ്എഫിന് കൈമാറി. ഒരാൾ രക്ഷപെട്ടതായാണ് വിവരം. വിമാനക്കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസിൽ പരാതി നൽകിയെന്നും ഇൻഡിഗോ അറിയിച്ചു.
fghfgh