നിർമല സീതാരാമന്‍റെ വ്യാജ ഒപ്പുണ്ടാക്കി തട്ടിപ്പ്: നാലു പേർ ഡൽഹിയിൽ അറസ്റ്റിൽ


ധനമന്ത്രി നിർമല സീതാരാമന്‍റെ വ്യാജ ഒപ്പുണ്ടാക്കി തട്ടിപ്പു നടത്തിയ നാലു പേർ ഡൽഹിയിൽ അറസ്റ്റിലായി. നേരത്തെ അടച്ചുകൊണ്ടിരുന്ന ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിന്‍റെ നടപടി ക്രമങ്ങൾക്കായി പണം വേണമെന്നും പറഞ്ഞാണ് പ്രതികൾ ആളുകളെ സമീപിച്ചത്. ധനമന്ത്രാലയത്തിലെയും ആർബിഐയിലെയും ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ ആളുകളെ വിളിച്ചത്. ആളുകളെ വിശ്വസിപ്പിക്കുന്നതിനായി ധനമന്ത്രി നിർമല സീതാരാമന്‍റെയും ആർബിഐയുടെയും വ്യാജ ലൈറ്റർ പാഡുകളും ഇമെയിൽ ഐഡിയും പ്രതികൾ ഉണ്ടാക്കി.

ചില ഇൻഷുറൻസ് കന്പനികളിൽ നിന്നുള്ള ഡാറ്റകൾ ചോർത്തിയാണ് ഇവർ ആളുകളുടെ വിവരങ്ങളെടുത്തത്. മൂവായിരം പേരെങ്കിലും ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. 12 ലക്ഷം രൂപയും പ്രതികളിൽ നിന്ന് കണ്ടെത്തിയെന്നാണ് ഡൽഹി പോലീസ് നൽകുന്ന വിവരം. ഇത്തരമൊരു തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ധനമന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽ പെടുകയും ധനമന്ത്രാലയം നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലു പേരടങ്ങുന്ന തട്ടിപ്പു സംഘത്തെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികൾ യുപി, ഡൽഹി സ്വദേശികളാണ്.

article-image

hgfghf

You might also like

Most Viewed