തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മകൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും


തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മകനും ചലച്ചിത്ര താരവുമായ ഉദയനിധി സ്റ്റാലിൻ ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. യുവജനക്ഷേമം, കായികം, വനം വകുപ്പ്, ടൂറിസം, സഹകരണം തുടങ്ങിയ വകുപ്പുകളാണ് ഉദയനിധി കൈകാര്യം ചെയ്യുക. നേരത്തെ ഡിഎംകെയുടെ യുവജന വിഭാഗം സെക്രട്ടറി ചുമതലയാണ് ഉദയനിധി വഹിച്ചിരുന്നത്. മന്ത്രി പദത്തിലെത്തുന്പോൾ സ്റ്റാലിൻ മന്ത്രിസഭയിലെ രണ്ടാമൻ എന്ന പദവിക്ക് കൂടി ഉദയനിധി യോഗ്യനാകും.

കലൈഞ്ജർ കുടുംബത്തിലെ മൂന്നാം തലമുറ എന്ന വിശേഷണവും ഇതിനോടൊപ്പം ചേർക്കപ്പെടും. കുടുംബാധിപത്യം എന്ന ആരോപണം ശക്തമായതിനാലാണ് ആദ്യം മന്ത്രിസഭയിൽ ഉദയനിധി‌യെ പരിഗണിക്കാതിരുന്നത്. 

കരുണാനിധിയുടെ മണ്ഡലമായിരുന്നു ചെപ്പോക്ക്− തിരുവെള്ളിക്കേണി മണ്ഡലത്തിൽ നിന്നും റിക്കാർഡ് ഭൂരിപക്ഷത്തോടെയാണ് ഉദയനിധി ജയിച്ച് എംഎൽഎ പദവിയിലേക്കെത്തിയത്.

article-image

fjgjg

You might also like

Most Viewed