കർണാടകയിൽ‍ അഞ്ചുവയസുകാരിക്ക് സിക വൈറസ് ബാധ


കർ‍ണാടകയിൽ‍ ആദ്യ സിക വൈറസ് ബാധ റിപ്പോർ‍ട്ടു ചെയ്തു. റായ്ച്ചൂർ‍ ജില്ലയിലെ മാന്‍വിയിൽ‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകൾ‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവർ‍ താമസിച്ചിരുന്നത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെയും രക്തസാമ്പിളുകളും സെറം സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചെന്നും മറ്റാർ‍ക്കും സിക സ്ഥിരീകരിച്ചിട്ടില്ലെന്നും കർ‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ‍ പറഞ്ഞു. കേരളം, ഉത്തർ‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ‍ നിന്ന് സിക നേരത്തെ സിക വൈറസ് കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്തിരുന്നെങ്കിലും കർ‍ണാടകയിലെ ആദ്യത്തെ കേസാണിത്. പനി ബാധിച്ച കുട്ടിയുടെ സെറം ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും വേണ്ടിയാണ് ആദ്യം പരിശോധിത്. ഇവ കണ്ടെത്താത്തതിനെ തുടർ‍ന്ന് പൂനെയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. സംസ്ഥാന സർ‍ക്കാർ‍ സ്ഥിതിഗതികൾ‍ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും ഡോ സുധാകർ‍ പറഞ്ഞു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സിക വൈറസിനെ നേരിടാൻ ആരോഗ്യവകുപ്പ് മാർ‍ഗനിർ‍ദേശങ്ങൾ‍ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ‍ പരിശോധനകൾ‍ നടത്താൻ ബെംഗളൂരുവിൽ‍ നിന്നും കൊൽ‍ക്കത്തയിൽ‍ നിന്നും രണ്ട് വിദഗ്ധ സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. കൊതുകുകളിലൂടെ പകരുന്ന ഫൽ‍വിവൈറസാണ് സിക വൈറസ്. പനി, ശരീരത്തിൽ‍ ചുവന്ന പാടുകൾ‍, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ‍.സിക വൈറസ് ശരീരത്തിൽ‍ പ്രവേശിച്ച് 3 മുതൽ‍ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങൾ‍ കണ്ടുതുടങ്ങുകയുള്ളു. എന്നാൽ‍ എല്ലാവരിലും രോഗലക്ഷണങ്ങൾ‍ പ്രകടമാകണമെന്നില്ല. ചിലരിൽ‍ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. അത് തന്നെയാണ് ഈ രോഗത്തിന്റെ അപകടവും.

article-image

gdfg

You might also like

Most Viewed