ഗുജറാത്തിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
ഗുജറാത്തിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഗുജറാത്തിൽ തുടർച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്. 158 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 16 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ലീഡുള്ളത്.
2020 ലെ 127 സീറ്റ് നേട്ടം മറികടന്നുകൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. കോൺഗ്രസ് കോട്ടയായ വടക്കൻ ഗുജറാത്ത് പിടിച്ചെടുത്തിരിക്കുകയാണ് ബിജെപി. ഗുജറാത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ബിജെപി ആധിപത്യമാണ്. ഒറ്റ ഘട്ടത്തിലും കോണ്‍ഗ്രസിന് മേൽക്കൈ നേടാൻ സാധിച്ചിട്ടില്ല.
അതേസമയം, സംസ്ഥാനത്ത് കോൺഗ്രസിന് ആപ്പായത് ആംആദ്മി പാർട്ടിയാണ്. കോണ്‍ഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയത് എഎപിയാണ്. ഇതുവരെ 11.9 ശതമാനം വോട്ടാണ് എഎപി നേടിയത്. അഹമ്മദാബാദിലെ ബിജെപി പാർട്ടി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. നൃത്തം ചെയ്തും, പടക്കം പൊടിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ പുരോഗമിക്കുന്നത്. ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്നാരോപണം, ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
വോട്ടിംഗ് യന്ത്രത്തിൽ ബിജെപി കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗാന്ധിധാം സ്ഥാനാർത്ഥി ഭരത് സോളങ്കിയാണ് വോട്ടെണ്ണൽ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേസമയം ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്ന് പറയപ്പെടുന്ന ഗുജറാത്തിൽ ചരിത്ര വിജയത്തോടെ 7 ആം തവണയും പാർട്ടി അധികാരത്തിൽ എത്താൻ ഒരുങ്ങുകയാണ്.
കോൺഗ്രസ് ഗാന്ധിധാം സ്ഥാനാർത്ഥി ഭരത് സോളങ്കിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് കഴുത്തിൽ കുരുക്ക് മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് പ്രവർത്തകർ സോളങ്കിയെ തടഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇവിഎം കൃത്യമായി സീൽ ചെയ്തിട്ടില്ലെന്നും ചില ഇവിഎമ്മുകളിൽ ഒപ്പ് പോലും ഇല്ലായിരുന്നെന്നും ഭരത് സോളങ്കി ആരോപിച്ചു. ആദ്യം വോട്ടെണ്ണൽ മുറിയിൽ ധർണ നടത്തിയ സോളങ്കി പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്.
utyu