ഹിമാചൽ പ്രദേശിൽ പരാജയം സമ്മതിച്ച് ബിജെപി; മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചു
ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ബിജെപി. അൽപസമയത്തിനകം ഗവർണർക്ക് രാജിക്കത്ത് കൈമാറുമെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ അറിയിച്ചു. ആകെയുള്ള 68 സീറ്റിൽ 39 സീറ്റുകളും നേടി കോൺഗ്രസ് ജയമുറപ്പിച്ചതിന് പിന്നാലെയാണ് ഠാക്കൂർ രാജി പ്രഖ്യാപിച്ചത്. 26 സീറ്റിൽ ബിജെപിയും 4 സീറ്റിൽ സ്വതന്ത്രരും വിജയിച്ചു. എക്‌സിറ്റ് പോളുകൾ ശരിവയ്ക്കുന്ന ഫലസൂചനകളാണ് വോട്ടെണ്ണലിന്‍റെ ആദ്യമണിക്കൂറുകളിൽ ഹിമാചലിൽ കണ്ടത്. ബിജെപിയും കോൺഗ്രസും മാറി മാറി ലീഡ് പിടിക്കുന്നത് തുടർന്നു.
4 സീറ്റുകളിൽ സ്വതന്ത്രർ മുന്നിലെത്തിയ ഘട്ടത്തിൽ ഇവരെ ഒപ്പം നിർത്തി ഭരണം പിടിക്കാന്‍ ബിജെപി കരുക്കൾ നീക്കിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്യുന്ന സ്വതന്ത്ര സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി, കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നതിനുള്ള സാധ്യത മുന്നിൽകണ്ട് പാർട്ടി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇവരെ രാജസ്ഥാനിലേക്ക് മാറ്റും.
hfgh