രാജസ്ഥാനിലും ഛത്തീസ്ഘഡിലും കോൺഗ്രസ്സിന് ലീഡ്
നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സംസ്ഥാന ഭരണം കൈയാളുന്ന പാർട്ടികൾക്ക് ലീഡ്. രാജസ്ഥാനിലെ സർദാർഷഹർ മണ്ഡലത്തിലും ഛത്തിസ്ഗഡിലെ ഭാനുപ്രതാപ്‌പൂർ മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുന്നു. ബിഹാറിലെ കുർഹാനി മണ്ഡലത്തിൽ ജനതാദൾ യുണൈറ്റഡ് സ്ഥാനാർഥി മനോജ് സിംഗ് 42.97 ശതമാനം വോട്ട് നേടി ബിജെപിയുടെ കേദാർ പ്രസാദ് ഗുപ്തയെ പിന്നിലാക്കി. ഒഡീഷയിലെ പദംപൂർ മണ്ഡലത്തിൽ നവീൻ പട്നായിക്ക് നയിക്കുന്ന ബിജു ജനാദളിന്‍റെ സ്ഥാനാർത്ഥിയായ ബർഷ സിംഗ് ബാരിഹ 57.28 ശതമാനം വോട്ടുമായി ലീഡ് ചെയ്യുന്നു. ബിജെപിക്ക് 38.19 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ് 1.72 ശതമാനം വോട്ട് നേടി ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്.
ഉത്തർപ്രദേശിലെ ഖട്ടൗലിയിൽ മുൻ പ്രധാനമന്ത്രി ചരൺ സിംഗിന്‍റെ മകൻ അജയ് സിംഗ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ദൾ ലീഡ് ചെയ്യുന്നു. ബിജെപി 35.71 വോട്ട് നേടിയ മണ്ഡലത്തിൽ 60.13 ശതമാനം വോട്ടിന്‍റെ വമ്പൻ ലീഡാണ് ആർഎൽഡിക്ക് ഉള്ളത്. രാംപൂർ മണ്ഡലത്തിൽ സമാജ്‌വാദി സ്ഥാനാർഥി മുഹമ്മദ് അസിം രാജ ബിജെപി സ്ഥാനാർഥി ആകാശ് സക്സേനയെക്കാൾ 5,000 വോട്ടിന് മുന്നിട്ട് നിൽക്കുകയായിരുന്നു.
gdgdg