ഗുജറാത്തിൽ ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി; വിജയാഘോഷം തുടങ്ങി


ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്‍റെ ആഘോഷം തുടങ്ങി ബിജെപി പ്രവർത്തകർ. എതിരാളികളില്ലെന്ന് ഉറപ്പിച്ച് ഭരണത്തുടർച്ച ആഘോഷിക്കുകയാണ് പ്രവർത്തകർ. ഏക്സിറ്റ് പോളുകൾ ശരി വയ്ക്കുന്ന ഫലങ്ങളാണ് പുറത്തുവന്നത്. അധികാര തുടർച്ച നിലനിർത്തുന്നതിനാൽ ആഘോഷം പാർട്ടിക്കുള്ളിൽ തുടങ്ങി കഴിഞ്ഞു. ഗുജറാത്തിൽ ബിജെപി 152സീറ്റും കോൺഗ്രസ് 19, ആം ആദ്മി ഏഴ്, മറ്റുള്ളവർ അഞ്ച് ഇങ്ങനെയാണ് നിലവിലെ ലീഡ് തുടരുന്നത്.

അഞ്ചു വർഷങ്ങൾക്ക് മുൻപ് 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്. ഭരണ വിരുദ്ധ തരംഗം അലയടിക്കുമെന്നുറപ്പിച്ച കോൺഗ്രസിന് അടിതെറ്റി. ആം ആദ്മിയുടെ വരവോടെ വോട്ടുവിഹിതം 17 ശതമാനത്തിലധികമാണ് കോൺഗ്രസിന് കുറഞ്ഞത്.

article-image

65775

You might also like

Most Viewed