യുപിയിൽ മൂന്നു വയസുകാരന്‍റെ തലയില്ലാത്ത മൃതദേഹം; നരബലിയെന്ന് സംശയം
![യുപിയിൽ മൂന്നു വയസുകാരന്‍റെ തലയില്ലാത്ത മൃതദേഹം; നരബലിയെന്ന് സംശയം യുപിയിൽ മൂന്നു വയസുകാരന്‍റെ തലയില്ലാത്ത മൃതദേഹം; നരബലിയെന്ന് സംശയം](https://www.4pmnewsonline.com/admin/post/upload/A_3ulOwrDtZI_2022-12-07_1670410687resized_pic.jpg)
യുപിയിൽ മൂന്നു വയസുകാരന്‍റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഡൽഹിയിൽനിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിഴക്കന്‍ ഡൽഹിയിലെ പ്രീത് വിഹാറിൽ നിന്ന് കഴിഞ്ഞ നവംബർ 30നാണ് കുട്ടിയെ കാണാതായത്. ഇവരുടെ അയൽക്കാരനായ പതിനാറുകാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ബലി നൽകിയതാണെന്ന് സംശയിക്കുന്നെന്നും പോലീസ് പറഞ്ഞു.
തലയും ഒരു കൈയും ഇല്ലാത്ത നിലയിൽ മീററ്റിലെ ഒരു കരിമ്പിൻതോട്ടത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം കുട്ടിയുടെ മരണവാർത്തയറിഞ്ഞ് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രീത് വിഹാർ പ്രദേശത്ത് റോഡ് ഉപരോധിച്ചു. തടിച്ചുകൂടിയ ജനങ്ങൾ പോലീസിനു നേരെയും കല്ലെറിഞ്ഞു.
fgjghj