പിന്നോക്ക സംവരണം 76 ശതമാനമാക്കി ഉയര്‍ത്തി ; ചരിത്രത്തിലിടം നേടി ഛത്തീസ്ഗഢ് സര്‍ക്കാര്‍

തൊഴില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് 76 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന രണ്ട് ബില്ലുകള്‍ ഏകകണ്‌ഠേന പാസാക്കി ഛത്തീസ്ഗഢ് സര്‍ക്കാര്‍. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ബില്ല് നിയമമായി പ്രാബല്യത്തില്‍ വരും. പട്ടികവര്‍ഗം 32 ശതമാനം, പട്ടിക ജാതി 13 ശതമാനം, ഒബിസി 27 ശതമാനം, ഒരു ക്വാട്ടയിലും ഉള്‍പ്പെടാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് വിഭാഗക്കാര്‍ക്ക് നാല് ശതമാനം എന്നിങ്ങനെയാണ് സംവരണം. ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ബില്ലുകള്‍ അംഗീകരിച്ചത്.
പ്രത്യേക നിയമഭാ സമ്മേളനം വിളിച്ചാണ് രണ്ട് ബില്ലുകളും പാസാക്കിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സംവരണ നിരക്കാണിത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എസ്‌സി-എസ്ടി സംരവണം 20 ശതമാനമായി കുറഞ്ഞിരുന്നു. 2012 ല്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണ ഉത്തരവ്, ആകെ സംവരണം 50 ശതമാനത്തിന് മുകളിലാവുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കമെന്നാണ് രാഷ്ട്രീയ വിലയിരുത്തതല്‍. നിലവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തിലുള്ളത്. നിലവിലേതിന് ആനുപാതികമായി സംവരണം നടപ്പാക്കലാണ് ബാഗേല്‍ സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ അങ്ങനെ വന്നാല്‍ സംവരണം 80 ശതമാനം കടന്നേക്കും.
2012ലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിലേതിനേക്കാള്‍ വളരെ കൂടുതലാണിത്. 32% എസ്ടിക്കും 12% എസ്‌സിക്കും 14% ഒ.ബി.സിക്കുമായിരുന്നു അന്നത്തെ തീരുമാനം. ആ ഉത്തരവ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ചോദ്യംചെയ്തോടെയാണ് സെപ്തംബര്‍ 19ന് കോടതി അത് റദ്ദാക്കിയത്. അതോടെ സംവരണ ക്വാട്ടകള്‍ സാങ്കേതികമായി 2012ന് മുമ്പുള്ള ആകെ 50% (ആദിവാസികള്‍ക്ക് 20%, പട്ടികജാതിക്കാര്‍ക്ക് 16%, ഒ.ബി.സികള്‍ക്ക് 14%) എന്ന നിലയിലേക്കായി.
aaa