കെജിഎഫ് 2വിലെ ഗാനങ്ങൾ ഉപയോഗിച്ചു ; രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസയച്ച് കർണാടക ഹൈക്കോടതി


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹർജിയിൽ നോട്ടീസയച്ച് കർണാടക ഹൈക്കോടതി. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിലെ ഗാനങ്ങൾ ഉപയോഗിച്ച് നിർമിച്ച വീഡിയോകൾ നീക്കം ചെയ്യണമെന്ന കോടതി നിർദേശം നടപ്പാക്കാത്തതിലാണ് നോട്ടീസ് അയച്ചത്. രാഹുൽഗാന്ധിയെ കൂടാതെ കോൺഗ്രസ് നേതാക്കളായ ജയറാം രമേശ് എംപി, സുപ്രിയ ഷ്രിനേറ്റ് എന്നിവർക്കതിരെയും ഹൈകോടതി നോട്ടീസ് അയച്ചിരുന്നു. തമിഴ്നാട് സംഗീത കമ്പനിയായ എംആർടി നൽകിയ ഹർജിയിലാണ് നടപടി.
ചീഫ് ജസ്റ്റിസ് പ്രസന്ന ബി വറാളെ, ജസ്റ്റിസ് അശോക് എസ് കിനഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഗാനങ്ങൾ ഉപയോഗിച്ചത് പകർപ്പവകാശ ലംഘനമാണെന്ന് കാണിച്ച് എംആർടി മ്യൂസിക് പ്രത്യേക കോടതിയിൽ ഹർജി നൽകി."രാജ്യത്തെ ഭരിക്കാനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണത്തിനും അവസരം തേടി ഈ ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ നിയമവാഴ്ചയോടും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങളോടുള്ള അവരുടെ നഗ്നമായ അവഗണനയാണ് ഒരു ദേശീയ രാഷ്ട്രീയ പാർട്ടി നടത്തുന്ന ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നത്. എംആർടിയുടെ പ്രസ്ഥാവനയിൽ പറയുന്നത്.
ഹർജിയിൽ കോൺഗ്രസിൻ്റെയും ഭാരത് ജോഡോ യാത്രയുടേയും ട്വിറ്റർ അക്കൗണ്ടുകൾ താത്കാലികമായി തടയാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ നവംബർ എട്ടിന് വിധി റദ്ദാക്കുകയായിരുന്നു. വീഡിയോകൾ കോൺഗ്രസിൻ്റെ ട്വിറ്റർ അക്കൗണ്ടുകൾഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ നിന്ന നീക്കം ചെയ്യണം എന്ന നിബന്ധനയോടെയായിരുന്നു. എന്നാൽ നിബന്ധന തെറ്റിച്ചതിനെ എംആർടി മ്യൂസിക്ക് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം രാഹുൽഗാന്ധിയുടെ ഭാരത് ജേഡോ യാത്ര നാളെ വൈകിട്ട് രാജസ്ഥാനിൽ പ്രവേശിക്കും.18 നിയമസഭാ മണ്ഡലത്തിലൂടെ 20 ദിവസമായാണ് യാത്ര കടന്നുപോവുക.
A