ജനാധിപത്യത്തിൽ എന്തുചെയ്യണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞുതരേണ്ട കാര്യമില്ലെന്ന് രുചിറ കംബോജ


ജനാധിപത്യത്തിൽ എന്തുചെയ്യണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞുതരേണ്ട കാര്യമില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ അംബാസ്സഡർ രുചിറ കംബോജ്. ഇന്ത്യയിലെ ജനാധിപത്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അവർ. ഡിസംബർ മാസം യുഎൻ രക്ഷാ സമിതിയുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്. അധ്യക്ഷ പദവി ഏറ്റെടുക്കുന്ന ആദ്യ ദിവസം മാധ്യമപ്രവർത്തകരുമായി യുഎൻ കേന്ദ്ര ആസ്ഥാനത്ത് കൂടിക്കാഴ്ചയുണ്ട്. ഇതിലുയർന്ന ചോദ്യത്തോടായിരുന്നു രുചിറയുടെ പ്രതികരണം.

രക്ഷാസമിതിയിൽ ഇന്ത്യ സ്ഥിരാംഗം അല്ല. അതുകൊണ്ടുതന്നെ 15 അംഗ രക്ഷാ സമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ ഇന്ത്യയുടെ രണ്ടുവർഷത്തെ അംഗത്വം അവസാനിക്കും. യുഎന്നിലെ ഇന്ത്യയുടെ ആദ്യ വനിതാ സ്ഥിര പ്രതിനിധിയാണ് രുചിറ. 

‘‘ലോകത്തെ ഏറ്റവും പുരാതന നാഗരിക സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലെ ജനാധിപത്യത്തിൽ 2500 വർഷത്തെ പഴക്കമുണ്ട്. ജനാധിപത്യത്തിന്റെ തൂണുകളായ നിയമനിർമാണ സഭ, ഭരണനിർവഹണ സമിതി, നീതിന്യായ കോടതിയും നാലാം തൂണായ മാധ്യമങ്ങളും കോട്ടമില്ലാതെ നിൽക്കുന്നു. ഒപ്പം ഊർജസ്വലമായി സമൂഹമാധ്യമങ്ങളും. അതുകൊണ്ട് ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ഓരോ അഞ്ചു വർഷവും തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ആർക്കും എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. അതു വളരെവേഗം മാറുകയും പരിഷ്കരണം നടക്കുകയും ചെയ്യുന്നു.’’ അവർ കൂട്ടിച്ചേർത്തു. 

article-image

്ൂഹിൂഹി

You might also like

Most Viewed