മംഗളൂരു സ്ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തു


മംഗളൂരു സ്ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തു. നവംബർ 19ന് മംഗളൂരുവിൽ ഓട്ടോറിക്ഷയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ (ഐആർസി) ഏറ്റെടുത്തിരുന്നു. കേസിന് രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ കേസ് എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു.

മംഗളൂരു സ്‌ഫോടനത്തിന് മുൻപ് പ്രതി ഷാരിക് ട്രയൽ നടത്തിയിരുന്നെന്ന് എൻഐഎ അറിയിച്ചിരുന്നു. സ്‌ഫോടനം നടക്കുന്നതിന് ഒരാഴ്ച മുൻപ് ശിവമോഗയിലെ ഒരു വനമേഖലയിൽ വച്ച് പ്രതി ട്രയൽ നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇത് സംഭവത്തിന്‍റെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച് സൂചന നൽകുന്നുണ്ടെന്ന് പോലീസ് പറയുന്നു.

article-image

ryrur

You might also like

Most Viewed