യുപിയിൽ സ്കൂൾ ഹെഡ്മാസ്റ്ററെ അക്രമിസംഘം വെടിവച്ചു കൊന്നു
യുപിയിലെ അസംഗഡ് ജില്ലയിൽ സ്കൂൾ ഹെഡ്മാസ്റ്ററെ അക്രമിസംഘം വെടിവച്ചു കൊലപ്പെടുത്തി. സഞ്ജയ് യാദവ്(46) ആണ് ജിയാൻപുർ മേഖലയിൽ കൊല്ലപ്പെട്ടത്.
അഖിയാപുരിലെ സ്കൂളിലേക്കു പോകവേയായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൈരമാണ് കൊലപാതകത്തിനു കാരണമെന്നാണു പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. ആക്രമണശേഷം രക്ഷപ്പെട്ടവർക്കായി തെരച്ചിൽ ഊർജിതമാക്കി.
ൂാ4ാ4ൂ6ാ